Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ESA

Kozhikode

ഇ​എ​സ്എ:​ അടിയന്തര നടപടി സ്വീകരിക്കണമെ​ന്ന് ആ​വ​ശ്യം

കൂ​രാ​ച്ചു​ണ്ട്: ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലു​ള്ള അ​വ്യ​ക്ത​ത മ​ല​യോ​ര ക​ർ​ഷ​ക​രി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു.​

ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് വി​ല്ലേ​ജ് ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് ഈ ​വി​ഷ​യ​ത്തി​ൽ ഏ​റെ ആ​ശ​ങ്ക​ക​ളു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ വി​ളി​ച്ചു​ചേ​ർ​ത്ത് ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ക​ർ​ഷ​ക സ്വ​ത​ന്ത്ര സം​ഘ​ട​ന​യാ​യ കി​ഫ കൂ​രാ​ച്ചു​ണ്ട് യു​ണി​റ്റ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.​

കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് ഉ​ൾ​പ്പെ​ടു​ന്ന ക​രി​യാ​ത്തും​പാ​റ​യി​ലെ ക​ർ​ഷ​ക​ർ യോ​ഗം ചേ​ർ​ന്ന് ത​യ്യാ​റാ​ക്കി​യ നി​വേ​ദ​നം ജോ​ൺ വ​ല്ല​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ഫ​യു​ടെ പ്ര​വ​ർ​ത്ത​ക​ർ വാ​ർ​ഡ് മെ​മ്പ​ർ ജോ​സ് വെ​ളി​യ​ത്തി​ന് കൈ​മാ​റി.
ഇ​നി ചേ​രു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ ഈ ​വി​ഷ​യം പ്ര​ത്യേ​ക അ​ജ​ണ്ട​യാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്ന് വാ​ർ​ഡ് മെ​മ്പ​ർ ജോ​സ് വെ​ളി​യ​ത്ത് അ​റി​യി​ച്ചു.

Latest News

Corehub Up